Premium Only Content
ഇത് ഭൂമിയിലെ വിസ്മയം; ബാലി ദ്വീപ്
കേരളവുമായി പല കാര്യങ്ങളിലും സാമ്യമുണ്ട് ബാലിക്ക്
ലോകത്തിലെ ഏറ്റവും വലിയ ദ്വീപുരാഷ്ട്രമായ ഇന്തോനേഷ്യയിലെ 17000 ത്തോളം ചെറുദ്വീപുകളിലൊന്നിൽ 'ദൈവങ്ങളുടെ ദ്വീപ്' എന്നറിയപ്പെടുന്ന ബാലി. പടിഞ്ഞാറ് ജാവയ്ക്കും, കിഴക്ക് ലോംബോക്കിനും ഇടയിലായി ലെസ്സർ സന്റ ദ്വീപ സമൂഹങ്ങൾക്ക് പടിഞ്ഞാറ്റേ കോണിലായാണ് ബാലി ദ്വീപിന്റെ സ്ഥാനം. പാരമ്പര്യ കലകളാലും, ശില്പ ചാതുര്യത്താലും സമ്പന്നമായ ബാലി, രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. 'സമാധാനത്തിന്റെ ദീപ്',ദൈവത്തിന്റെ ദ്വീപ്','ഹൈന്ദവ ദ്വീപ്','പ്രണയത്തിന്റെ ദ്വീപ്' എന്നൊക്കെ ബാലിക്ക് വിളിപ്പേരുകളുണ്ട്.കേരളവുമായി പല കാര്യങ്ങളിലും സാമ്യമുണ്ട് ബാലിക്ക്. ഒന്ന്, ചെറിയ സ്ഥലത്തെ വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ്. കടലും കാടും മലയുമെല്ലാം സമീപത്തായി സ്ഥിതി ചെയ്യുന്നു. ക്വാലലംപൂർ വിമാനത്താവളം വഴിയാണ് ബാലിയിലേക്ക് മിക്ക വിമാനങ്ങളും സർവീസ് നടത്തുന്നത്. ഡെൻപസറാണ് പ്രധാന വിമാനത്താവളം. കടലിനോട് ചേർന്നാണ് ഡെൻപസർ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. കടൽത്തിരകളെ തൊട്ടുതൊട്ടില്ല എന്നപോലെ വിമാനം ഇവിടേക്ക് ലാൻഡ്ചെയ്യുന്ന കാഴ്ച മനോഹരമാണ്.ഇൻഡോ- ചൈനീസ് സംസ്കാരത്തിന്റെ ശക്തമായ സ്വാധീനം ഇവിടുത്തെ ആചാരാനുഷ്ടാനങ്ങളിലും, നിർമിതികളിലും ഒക്കെ കാണാം.കുട്ട എന്ന കടൽത്തീരവിനോദസഞ്ചാരകേന്ദ്രമാണ് ബാലിയിലെ ഒരു പ്രധാന ആകർഷണം. വിശാലമായ കടലോരമുള്ള മനോഹരമായ ബീച്ച്. കുട്ട പ്രദേശത്തിന് സമീപമാണ് പാണ്ഡവ ബീച്ച്. പുരാണത്തിലെ പഞ്ചപാണ്ഡവന്മാരുടെ സ്മരണാർഥമാണ് കടൽത്തീരത്തിനു ആ പേര് ലഭിച്ചത്. ബാലി ബേർഡ് പാർക്ക് പകരം വയ്ക്കാനാകാത്ത കാഴ്ചാനുഭവമാണ് സമ്മാനിക്കുക. സാധാരണ മൃഗശാലകളിൽ കാണുന്നതിൽനിന്നും വിഭിന്നമായി പക്ഷികൾ സർവസ്വതന്ത്രരായി ഇവിടെ വിഹരിക്കുന്നു,
നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി കടൽക്ഷേത്രങ്ങളുണ്ട് ബാലിയിൽ. ഈ ക്ഷേത്രങ്ങളുടെ അടിത്തട്ടിൽ വസിക്കുന്ന വിഷപ്പാമ്പുകൾ ശത്രുക്കളിൽ നിന്നും ദുരാത്മാക്കളിൽനിന്നും ദ്വീപിനെ കാക്കുന്നു എന്നാണ് വിശ്വാസം.
-
3:04
News60
6 years agoഭൂമിയിലെ അത്ഭുതം ക്രൂബേര കേവ്
18 -
3:19
News60
6 years agoഎപ്പോഴും മാതൃക തന്നെ; ഇത് ദുബായിയുടെ പുതിയ ഭരണതത്ത്വങ്ങൾ
-
1:04
News60
6 years agoടെസ്ലക്ക്വീല ! ഇത് ടെസ്ല കമ്പനിയുടെ മദ്യം
3 -
1:05
News60
6 years agoഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി
9 -
1:03
News60
5 years agoഫ്ലിപ്കാർട്ടിൽ നിന്ന് വാൾമാർട്ട് പിൻവാങ്ങിയേക്കും
3 -
1:07
News60
5 years agoനടിക്കെതിരെ പള്‍സര്‍സുനി
2 -
1:17
News60
5 years agoഓർമ എന്നത് എങ്ങനെ?
-
1:10
News60
5 years agoടിക്ടോക്ക് അടക്കമുള്ള ആപ്പുകള്‍ക്ക് പിടിവീഴുന്നു
-
1:06
News60
5 years agoശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം
7 -
1:33
News60
6 years agoപിറന്നാളിന് ഇനി സ്കൂളിൽ കള്ളറാവാം.!
10