ടെസ്‌ലക്ക്വീല ! ഇത് ടെസ്‌ല കമ്പനിയുടെ മദ്യം

6 years ago
3

ടെസ്‌ല ഇനി മദ്യ ഉല്‍പാദനത്തിലേക്ക് കടക്കുന്നു

ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ പുറത്തിറക്കാറുള്ള കമ്പനിയാണ് ടെസ്‌ല. ടെസ്‌ല ഇനി മദ്യ ഉല്‍പാദനത്തിലേക്ക് കടക്കുന്നു.
ടെസ്‌ലക്ക്വീല എന്ന ബ്രാന്റ് നാമത്തിലുള്ള ടെക്ക്വീല എന്ന മദ്യക്കുപ്പിയുടെ ചിത്രം ശതകോടീശ്വരനായ വ്യവസായി ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരിക്കുകയാണ്.അമേരിക്കന്‍ പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്ക് ഓഫീസില്‍ 'ടെസ്‌ലക്ക്വീല എന്ന പേരിന് വേണ്ടിയുള്ള അപേക്ഷ കമ്പനി നല്‍കി. ഡിസ്റ്റില്‍ഡ് അഗേവ് ലിക്കര്‍, ഡിസ്റ്റില്‍ഡ് ബ്ലൂ അഗേവ് ലിക്കര്‍ എന്നിവയ്ക്ക് വേണ്ടിയുള്ള ട്രേഡ് മാര്‍ക്കാണ് ടെസ്‌ലക്ക്വീല. കഴിഞ്ഞ ഏപ്രിലില്‍ ഇലോണ്‍ മസ്‌ക് പങ്കുവെച്ച ഒരു ട്വീറ്റിലാണ് ടെസ്‌ലക്ക്വീല എന്ന പേര് ആദ്യമായി വരുന്നത്. തന്റെ വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ല പാപ്പരാവാന്‍ പോവുകയാണെന്നും അതേ തുടര്‍ന്ന് കണ്ണീര്‍ വാര്‍ത്ത് ഇലോണിനെ ടെസ്ല 3 കാറിന് മേല്‍ ബോധരഹിതനായി കണ്ടെത്തിയെന്നും ടെസ് ലക്ക്വീല കുപ്പികള്‍ക്കിടയിയിലായിരുന്നു അദ്ദേഹമെന്നുമായിരുന്നു മസ്‌കിന്റെ തമാശ.
ടെസ്‌ലക്ക്വീല ഉടന്‍ വരുന്നു എന്നാണ് മസ്‌കിന്റെ ഇതു സംബന്ധിച്ച ഒടുവിലത്തെ ട്വീറ്റ്. എന്നാല്‍ എപ്പോഴാകും ഈ പുതിയ ഉല്‍പ്പന്നം വിപണിയിലെത്തുക എന്നതിനെ കുറിച്ച് ടെസ് ല വ്യക്തമാക്കിയിട്ടില്ല.

Loading comments...