നടിക്കെതിരെ പള്‍സര്‍സുനി

5 years ago
2

കേസിന്റെ വിചാരണ എറണാകുളത്തിനു പുറത്തേക്ക് മാറ്റരുതെന്ന് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തിനു പുറത്തേക്ക് മാറ്റരുതെന്ന് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി. കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അപേക്ഷയുമായി സുനി എത്തിയിരിക്കുന്നത്. നടിയുടെ ഹര്‍ജിയും സുനിയുടെ അപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. മറ്റു ജില്ലയിലേക്ക് കേസ് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. സ്വതന്ത്രവും നീതിപൂര്‍വകവുമായ വിചാരണയെ ഇത് ബാധിക്കുമെന്നും വിചാരണ നീട്ടാനും പ്രതികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കാനുമാണ് നടിയുടെ ശ്രമമെന്നും സുനിയുടെ അപേക്ഷയില്‍ പറയുന്നു.
ജയിലിലായതിനാല്‍ സുനിക്ക് മറ്റു ജില്ലകളില്‍ കേസ് നടത്താന്‍ വരുമാനമില്ലെന്നും അഭിഭാഷകന്‍ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് സുനിയുടെ ഭാഗത്തുനിന്നുള്ളതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. പ്രത്യേക കോടതി വേണമെന്ന നടിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. വനിതാ ജഡ്ജിയുയെ കാര്യത്തിലും ഏകദേശം അനുകൂലമായ നിലപാട് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.

Loading comments...