ഫ്ലിപ്കാർട്ടിൽ നിന്ന് വാൾമാർട്ട് പിൻവാങ്ങിയേക്കും

5 years ago
3

ഇന്ത്യൻ ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്ലിപ്കാർട്ടിൽനിന്ന് വാൾമാർട്ട് വൈകാതെ പിൻവാങ്ങിയേക്കും

പിൻവാങ്ങാനിടയുണ്ടെന്ന് ആഗോള ധനകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലി. ഇന്ത്യയിലെ പുതിയ ഇ-കൊമേഴ്‌സ് നയം പ്രാവർത്തികമായാൽ ലാഭമുണ്ടാക്കുന്നത് ബുദ്ധിമുട്ടാവുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് തിരിച്ചറിഞ്ഞാണ് അവർ പിൻവാങ്ങാനിടയുള്ളതെന്ന് മോർഗൻ സ്റ്റാൻലി ചൂണ്ടിക്കാട്ടി.
പുതിയ നിയമം അനുസരിച്ച് ഏതാണ്ട് 25 ശതമാനത്തോളം ഉത്പന്നങ്ങളും ഫ്ലിപ്കാർട്ടിന്റെ സൈറ്റിൽനിന്ന് നീക്കം ചെയ്യേണ്ടി വരും.
സ്മാർട്ട്‌ഫോൺ, ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങൾക്കാവും ഏറ്റവുമധികം തിരിച്ചടി നേരിടുക. ഇത് ഫ്ലിപ്കാർട്ടിന്റെ വരുമാനത്തിൽ 50 ശതമാനമെങ്കിലും ഇടിവുണ്ടാക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.അങ്ങനെ വന്നാൽ, വാൾമാർട്ടിന് അധികം കാലം ഫ്ലിപ്കാർട്ടിന്റെ ഉടമകളായി തുടരാനാകില്ല. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോൺ 2017-ൽ ചൈനയിൽനിന്ന് പിൻവാങ്ങിയിരുന്നു.കഴിഞ്ഞ വർഷമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികൾ വാൾമാർട്ട് സ്വന്തമാക്കിയത്.

Loading comments...