Premium Only Content
മോദിയുടെ അഴിമതികൾ മാത്രം പറയാൻ ഒരു വെബ്‌സൈറ്റ്
www.corruptmodi.com എന്ന വെബ്സൈറ്റാണ് ബിജെപി സർക്കാരുകളുടെ അഴിമതിക്കഥകൾ അക്കമിട്ട് നിരത്തി രംഗത്തെത്തിയത്
മോദിയുടെ അഴിമതികൾ മാത്രം പറയാൻ അക്ഷരമാല ക്രമത്തിൽ ഒരു വെബ്‌സൈറ്റ് .മോദി സർക്കാരിന്റെ അഴിമതികൾ മാത്രം പറയാൻ ഒരു വെബ്‌സൈറ്റ് .ബി ജെ പി സർക്കാർ ഇപ്പോഴും അഴിമതികൾ നടത്തിയിട്ടില്ലെന്ന രീതിയിൽ വലിയ പ്രചാരണമാണ് നവമാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത് .എന്നാൽ ഇത് വ്യാജമാണെന്നും നിരവധി അഴിമതികൾ ഈ കാലയളവിൽ നടന്നിട്ടുണ്ടെന്നും തെളിയിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഴിമതികൾ അക്ഷരമാലാക്രമത്തിൽ പട്ടികയാക്കി പ്രസിദ്ധീകരിച്ച് വെബ്സൈറ്റ് തുറന്നിരിക്കുകയാണ് . നോട്ടുകെട്ടുകൾ പുതച്ച് നിൽക്കുന്ന മോദിയുടെ ചിത്രമാണ് കവറിൽ .ഓരോ അഴിമതിയുടെ ഏറ്റവും പുതിയ വിഷാദശാംശങ്ങൾ ഉൾപ്പെടെ വള്ളി പുള്ളി തെറ്റാതെയാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത് .റാഫേൽ അഴിമതിയുടെ നാണക്കേടിൽ മുങ്ങി കിടക്കുന്ന ബി ജെ പി ക്ക് കനത്ത ആഘാതമേല്പിക്കുന്ന വെബ്‌സൈറ്റിന് ഇതൊനൊടകം ഏറെ പ്രചാരണം ലഭിച്ചു കഴിഞ്ഞു .www.corruptmodi.com എന്ന വെബ്സൈറ്റാണ് ബിജെപി സർക്കാരുകളുടെ അഴിമതിക്കഥകൾ അക്കമിട്ട് നിരത്തി രംഗത്തെത്തിയത്.A മുതൽ Z വരെ ഇംഗ്ലീഷ് അക്ഷരമാലയിലെ ഒരോ അക്ഷരത്തിലും ക്ലിക്ക് ചെയ്യുമ്പോൾ ആ അക്ഷരത്തിൽ ആരംഭിക്കുന്ന അഴിമതികളുടെ വിവരങ്ങൾ ലഭ്യമാകും വിധമാണ് സൈറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അസം സിവിൽ സർവീസ് പരീഷാ അഴിമതി മുതൽ സുബിൻ ഇറാനി(കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ ഭർത്താവ്)യുടെ ഭൂമി തട്ടിപ്പ് കേസ് വരെ ഉൾപ്പെടുന്നതാണ് അഴിമതി പട്ടിക. ഓരോ അഴിമതിയുടെയും വിവരങ്ങളടങ്ങിയ ചെറുകുറിപ്പും വിശദമായ വായനക്ക് അതുമായി ബന്ധപ്പെട്ട വാർത്തകളുടെ ലിങ്കും ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്.2014ലെ തെരഞ്ഞെടുപ്പ് കാലത്ത് അഴിമതി ആരോപണങ്ങളിൽപ്പെട്ടുലഞ്ഞിരുന്ന കോൺഗ്രസിനെ മോഡിയും ബിജെപിയും നേരിട്ടത് അഴിമതിവിരുദ്ധരാണ് എന്ന പരസ്യങ്ങളിലൂടെയാണ്.എന്നാൽ ഭരണത്തിലേറി നാല് വർഷത്തിനകം നിരവധി അഴിമതിയാരോപണങ്ങളിൽ മറുപടിയില്ലാതെ നട്ടംതിരിയുന്ന ബിജെപിയെ കണക്കിന് പരിഹസിക്കുകയാണ് സൈബർ ലോകം. ട്രോളുകളിലൂടെയും ട്വീറ്റുകളിലൂടെയും ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെയും ബിജെപി സർക്കാരിനെതിരെ കടുത്ത വിമർശനമുയരുന്നതിനിടെയാണ് അഴിമതികളുടെ പട്ടികയും വിശദാംശവും നിരത്തി ‘കറപ്റ്റ് മോഡി’ വെബ്‌സൈറ്റ് രംഗത്തെത്തിയിരിക്കുന്നത്.വെബ്‌സൈറ്റ് ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റായിട്ടുണ്ട്.
-
1:30
News60
5 years agoഒരൊറ്റ മീനിന്റെ വില വെറും 22 കോടി മാത്രം..!
-
3:00
News60
5 years agoഒരു വർഷം സ്മാർട്ട് ഫോണില്ലാതെ ജീവിച്ചു കാണിച്ചാൽ നേടാം 72 ലക്ഷം!
-
1:11
News60
5 years agoഇന്ത്യയിലെ ആദ്യ വനിതാ രാഷ്ട്രീയപ്പാര്‍ട്ടി
6 -
0:56
News60
5 years agoഇന്‍സ്റ്റാ, വാട്സാപ്പ്, മെസഞ്ചര്‍ എന്നിവയെ ബന്ധിപ്പിക്കും
1 -
1:32
News60
5 years agoമകരവിളക്ക് ദർശനം കാത്ത് അയ്യപ്പന്മാർ
3 -
1:14
News60
5 years agoവെള്ളം കുടിക്കാനായി സ്കൂളിൽ ബെൽ
4 -
0:47
News60
5 years agoഅഗ്നിപർവതത്തിന്റെ ചൂടിൽ മുട്ട വിരിയിക്കും
10 -
1:17
News60
5 years agoഓർമ എന്നത് എങ്ങനെ?
-
1:36
News60
5 years agoസച്ചിനെ പിന്നിലാക്കി രോഹിത്
3 -
1:09
News60
5 years agoസൗദി വനിതകള്‍ക്ക് ബൈക്കോടിക്കാന്‍ വിലക്ക്
2