Premium Only Content

വെള്ളം കുടിക്കാനായി സ്കൂളിൽ ബെൽ
വെള്ളം കുടിക്കാനായി മാത്രം വാട്ടര്‍ ബെല്‍ പദ്ധതി തൃശ്ശൂരിലെ സ്‌കൂളില്‍ നടപ്പാക്കി
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വെള്ളം കുടിയ്ക്കുന്ന ശീലം വളര്‍ത്തിയെടുക്കാൻ ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുകയാണ് തൃശൂര്‍ പങ്ങാരപ്പള്ളി സെൻറ് ജോസഫ് യു പി സ്കൂളിലെ അധ്യപകര്‍. വെള്ളം കുടിക്കാനായി മാത്രം പ്രത്യേക ഇടവേള നല്‍കുന്ന വാട്ടര്‍ ബെല്‍ പദ്ധതി സ്‌കൂളില്‍ നടപ്പാക്കുകയും ചെയ്തു.
വീട്ടില്‍ നിന്ന് രക്ഷിതാക്കള്‍ കുട്ടികൾക്ക് കുടിയ്ക്കാൻ സ്കൂളിലേക്ക് വെള്ളം കൊടുത്തു വിടും. എന്നാല്‍ പലരും അത് കുടിക്കാറില്ല. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മൂലം കുട്ടികള്‍ക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകാറുള്ളത്. ഈ സാഹചര്യത്തിലാണ് ബെല്ലടിച്ച് നിര്‍ബന്ധിച്ച് വെള്ളം കുടിപ്പിക്കാൻ പങ്ങാരപ്പള്ളി സെൻറ് ജോസഫ് യു പി സ്കൂളിലെ അധ്യാപകര്‍ തീരുമാനിച്ചത്. ബോധവല്‍കരണം നടത്താൻ കുട്ടികളെ കൂടി ഉള്‍പ്പെടുത്തി ഷോര്‍ട്ട് ഫിലിമും ഒരുക്കി. ഇതിന് മുമ്പും സംസ്ഥാനത്തെ പല സ്കൂളുകളിലും വാട്ടര്‍ ബെല്‍ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ദിവസവും വെള്ളം കുടിക്കാനായി മാത്രം രണ്ടു തവണ ബെല്ലടിക്കും. ഇതു വഴി കുട്ടികളില്‍ വെള്ളം കുടിക്കുന്ന ശീലം കൂടിയിട്ടുണ്ടെന്നാണ് അധ്യാപകർ വിലയിരുത്തുന്നത്.
അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വാട്ടര്‍ ബെല്‍ നടപ്പാക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
-
1:33
News60
6 years agoപിറന്നാളിന് ഇനി സ്കൂളിൽ കള്ളറാവാം.!
10 -
1:16
News60
6 years agoസെൽഫി ഡ്രൈവിങ്ങിനിടെ വേണ്ട;
1 -
0:57
News60
6 years agoപതിമുഖം ശീലമാക്കിയാൽ
3 -
1:27
anweshanam
6 years agoമഴക്കാലത്ത് മീന്‍ കഴിക്കരുത്! കാരണം?
-
1:07
News60
6 years agoചര്‍മ്മം പട്ടുപോലെ മൃദുലമാക്കാന്‍ കഞ്ഞിവെള്ളം
6 -
1:16
News60
6 years ago $0.02 earnedജനിച്ച സ്ഥലത്തു തന്നെ മുട്ടയിടാൻ തിരിച്ചുവരുന്ന ജീവി !
167 -
1:07
News60
6 years ago $0.01 earnedകുട്ടനാടിൽ ബോട്ടില്‍ ഒഴുകി സഞ്ചരിക്കുന്ന റേഷന്‍ കട ആരംഭിച്ചു
74 -
1:47
News60
6 years agoഎലിപ്പനി: ഭീതി വേണ്ടാ...പ്രതിരോധം അറിയാം
4 -
1:24
News60
6 years agoപ്രളയം ബാധിച്ച കിണർ വെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക
3 -
28:40
SLS - Street League Skateboarding
8 days agoTOP MOMENTS IN WOMEN’S SLS HISTORY! ALL THE 9’s - Rayssa Leal, Leticia Bufoni, Chloe Covell & more…
23.3K4