1 .5 മണിക്കൂർ കടുവയെ നോക്കി തുരത്തിയോടിച്ചു വനിതാ ഗാർഡ്

5 years ago
1

മധ്യപ്രദേശിലെ ഹോഷംഗാബാദിലുള്ള സത്പുര ടൈഗര്‍ റിസര്‍വില്‍ മൃഗങ്ങളുടെ സെന്‍സസ് എടുക്കുന്നതിനിടെയാണ് സംഭവം

കണ്മുന്നിൽ വന്നു നിന്ന കടുവയെ നീണ്ട ഒന്നര മണിക്കൂർ നോട്ടം കൊണ്ട് ഓടിച്ച മധ്യപ്രദേശിലെ ഒരു വനിതാ ഫോറെസ്റ് ഗാർഡാണ്‌ കൈയ്യടി വാങ്ങിയിരിക്കുകയാണ്.
മധ്യപ്രദേശിലെ ഹോഷംഗാബാദിലുള്ള സത്പുര ടൈഗര്‍ റിസര്‍വില്‍ മൃഗങ്ങളുടെ സെന്‍സസ് എടുക്കുന്നതിന് ഇടെയാണ് ഗാര്‍ഡ് കടുവയുടെ മുന്നില്‍ ചെന്ന് ചാടിയത്.ഇവർക്കൊപ്പം രണ്ടു പുരുഷ ഗാർഡുമാരും ഉണ്ടായിരുന്നു. കടുവ ഇവരെകണ്ടതോടു കൂടെ അലർച്ചയും തുടങ്ങി.കടുവയിൽ നിന്നും ഏഴു മുതൽ പത്തു മീറ്റർ അകലെയാണ് ഇവർ നിന്നിരുന്നത്.
പുരുഷ ഗാർഡുമാർ ഭയപ്പെട്ടു നിന്നപ്പോൾ വനിതാ ഗാർഡാണ്‌ രക്ഷയ്ക്ക് തുണച്ചത്.
ഒരടി പോലും അനങ്ങരുത് എന്ന് നിർദ്ദേശം വനിതാ ഗാർഡ് സഹ ജീവനക്കാർക്ക് നൽകി. തുടർന്ന് കടുവയുടെ കണ്ണിലേക്ക് നോക്കി പ്രതിരോധം തുടങ്ങി.90 മിനിറ്റു നീണ്ടു ഈ പോരാട്ടം. വനിതാ ഗാർഡ് അനാങ്ങാത്തെ തന്നെ നിലയുറപ്പിച്ചു. ഒടുവിൽ തോൽവി സമ്മതിച്ചു കടുവ കാട്ടിലേക്ക് മടങ്ങുകയായിരുന്നു.
വനിതാ ഗാർഡിന്റെ മനോധൈര്യമാണ് ഇവരെയും മറ്റു ഗാർഡുമാരുടെയും ജീവൻ രക്ഷിച്ചതെന്ന് ടൈഗർ റിസേർവ് എസ് ഡി ഒ പറഞ്ഞു.

Loading comments...