Premium Only Content
സുസുക്കി ഓഫ്‌റോഡ് ബൈക്കുകള്‍ ഇന്ത്യയില്‍
സുസുക്കി RM-Z250, RM-Z450 മോഡലുകള്‍ വിപണിയില്‍ പുറത്തിറങ്ങി
സുസുക്കിയുടെ പുതിയ ഓഫ്‌റോഡ് ബൈക്കുകള്‍ ഇന്ത്യയില്‍ .സുസുക്കി RM-Z250, RM-Z450 മോഡലുകള്‍ വിപണിയില്‍ പുറത്തിറങ്ങി. രാജ്യാന്തര തലത്തില്‍ സുസുക്കിയുടെ ഏറ്റവും പ്രശസ്തമായ ഓഫ്‌റോഡ് ബൈക്ക് ശ്രേണിയാണ് RM-Z.7.10 ലക്ഷം രൂപ വിലയില്‍ RM-Z250 വില്‍പനയ്‌ക്കെത്തുമ്പോള്‍, 8.31 ലക്ഷം രൂപ വിലയില്‍ RM-Z450 കമ്പനി ഷോറൂമുകളില്‍ അണിനിരക്കും. ലിക്വിഡ് കൂള്‍ഡ് സംവിധാനമുള്ള 249 സിസി ഒറ്റ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് DOHC എഞ്ചിനാണ് സുസുക്കി RM-Z250 -യില്‍. ബൈക്കിന്റെ ഭാരം ഗണ്യമായി കുറയ്ക്കാന്‍ അലൂമിനിയം റിമ്മുകളുടെ ഉപയോഗം സഹായിച്ചിട്ടുണ്ട്.ഓഫ്‌റോഡ് സാഹസങ്ങള്‍ക്കും മോട്ടോക്രോസ് മത്സരങ്ങള്‍ക്കും ഏറെ അനുചിതമാണ് പുതിയ RM-Z250.106 കിലോ മാത്രമെ RM-Z250 -യ്ക്ക് ഭാരമുള്ളൂ. നിരയില്‍ മുതിര്‍ന്ന RM-Z450 -യുടെ കാര്യമെടുത്താല്‍ 449 സിസി ലിക്വിഡ് കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് DOHC എഞ്ചിനാണ് ബൈക്കില്‍.മൂന്നു റൈഡിംഗ് മോഡുകളുള്ള സുസുക്കി ഹോള്‍ഷോട്ട് അസിസ്റ്റ് കണ്‍ട്രോള്‍ RM-Z450 -യുടെ മികവു വര്‍ധിപ്പിക്കും. ബാലന്‍സ് ഫ്രീ റിയര്‍ കുഷ്യന്‍ ടെക്‌നോളജി ലഭിക്കുന്ന ആദ്യ മോട്ടോക്രോസ് ബൈക്ക് കൂടിയാണ് സുസുക്കി RM-Z450.
-
1:27
News60
5 years agoഇന്ത്യയില്‍ പാക് ഭീകരാക്രമണത്തിന് സാധ്യത
3 -
3:33
News60
5 years agoകരുത്തുറ്റ ലംബോര്‍ഗിനി കാര്‍ ഇന്ത്യയില്‍ .ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളില്‍
5 -
1:16
News60
6 years agoഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഏകീകരിക്കുന്നു
6 -
1:07
News60
6 years agoഒക്കിനാവ 'റിഡ്ജ് പ്ലസ്' ഇന്ത്യയില്‍ പുറത്തിറക്കി
21 -
1:01
News60
6 years agoപഴയ താരത്തെ പുതുക്കി മാരുതി സുസുക്കി
-
1:17
News60
6 years agoക്ലീവ്ലാന്‍ഡ്സ് ഇന്ത്യയില്‍
-
0:54
News60
6 years agoഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സ ഇന്ത്യയില്‍
10 -
0:59
News60
6 years agoഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗം കേരളത്തില്‍
-
1:28
News60
6 years agoആഡംബരത്തിന്റെ രാജാവ്; റോള്‍സ് റോയ്സ് 'കള്ളിനന്' ഇന്ത്യയില്‍
-
1:02
News60
6 years agoമാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്പെഷ്യല്‍ എഡിഷന് ഇന്ത്യയില്‍ പുറത്തിറങ്ങി
3