Premium Only Content

വാട്സ്ആപ്പ് പ്രചാരണത്തില്‍ തകര്‍ന്ന കമ്പനി
കമ്പനിക്കെതിരെയാണ് വെള്ളിയാഴ്ച വാട്സ്ആപ്പില്‍ സന്ദേശം പ്രചരിച്ചത്. കമ്പനിയില്‍ ഭരണപരവും സാമ്പത്തികവുമായ പ്രശ്നങ്ങളുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള വാട്സ്ആപ്പ് സന്ദേശമാണ് ഒറ്റ ദിവസംകൊണ്ട് മൂല്യത്തകര്‍ച്ചയ്ക്ക് ഇടയാക്കിയത്. 2009 ജനുവരി ഏഴിന് സത്യം കമ്പ്യൂട്ടേഴ്സിന്റെ ഓഹരി മൂല്യം 83 ശതമാനം ഇടിഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണിത്.99200 കോടി രൂപയുടെ നിക്ഷേപമുള്ള കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ആദ്യമായി ഇന്ത്യന്‍ ഇ കൊമേഴ്സ് കമ്പനിയാണ്.കമ്പനിയുടെ വിപണി മൂല്യം 13,105 കോടിയില്‍നിന്ന് 3,900 കോടിയായി വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട് കുത്തനെ ഇടിഞ്ഞു.ബ്രോക്കറേജ് സ്ഥാപനമായ ഇക്വിറസ് കാപ്പിറ്റലിന്റെ പേരിലാണ് ഈ സന്ദേശം പ്രചരിച്ചത്. കമ്പനിയുടെ അക്കൗണ്ടിങ് സംവിധാനത്തില്‍ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതാണ് പ്രചരിച്ച സന്ദേശങ്ങള്‍.
ഇന്‍ഫിബീം ഒരു ഉപ കമ്പനിക്ക് എട്ടു വര്‍ഷംകൊണ്ട് അടച്ചുതീര്‍ക്കാന്‍ ഈടില്ലാതെ പലിശരഹിത വായ്പ നല്‍കിയതായും ഇത് കമ്പനിയുടെ സാമ്പത്തിക അടിത്തറയ്ക്ക് അപകടകരമാണെന്നും സന്ദേശത്തില്‍ പറയുന്നു. കൂടാതെ, വലിയ ഓഹരി പങ്കാളിത്തമുള്ള കമ്പനിയുടെ സ്ഥാപകരിലൊരാളെ ഉത്തരവാദിത്വത്തില്‍നിന്ന് നീക്കിയതായും സന്ദേശത്തിലുണ്ടായിരുന്നു. ഇത് ഓഹരി ഉടമകളിലുണ്ടാക്കിയ പരിഭ്രാന്തിയാണ് കമ്പനിയുടെ വിലത്തതകര്‍ച്ചയ്ക്ക് ഇടയാക്കിയത്.എന്നാല്‍, പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹരിതമാണെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. കമ്പനി നല്‍കിയിരിക്കുന്നത് ഹ്രസ്വകാല വായ്പയാണെന്നും കമ്പനിയെ ബാധിക്കുന്നല്ലെന്നും പറയുന്നു. മാത്രമല്ല പ്രമോട്ടര്‍മാരെ മാറ്റിയെന്ന വാര്‍ത്തയും കമ്പനി നിഷേധിച്ചു.
-
1:31
News60
6 years agoഈ ഷൂവിന്റെ ലൈസ് മുറുക്കാൻ നിൽക്കണ്ട!
19 -
2:12
News60
6 years agoഇന്ത്യയിലെ രാഷ്ട്രീയക്കാർ വാട്സ് ആപ്പ് ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്
8 -
1:04
News60
6 years agoനിരവധി പ്രത്യേകതകളുമായി മെയ്റ്റ് 20 പ്രോ
-
0:55
News60
6 years agoആമിർ ഖാൻ നിസ്സാന്റെ ഡാറ്റ്സൻ ബ്രാൻഡ് അംബാസഡറായി
3 -
1:00
News60
6 years agoജീപ്പ് കോമ്പസിന്റെ ലിമിറ്റഡ് എഡിഷന് ഇന്ത്യയിൽ പുറത്തിറങ്ങി
8 -
1:07
News60
6 years agoസാലറി ചലഞ്ചിന് പുറമേ മറ്റൊരു ചലഞ്ചുമായി സര്‍ക്കാര്‍
68 -
1:26
News60
6 years agoസ്വയം ഓടുന്ന ബൈക്കുമായി ബിഎംഡബ്ല്യു
26 -
0:54
News60
6 years agoഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സ ഇന്ത്യയില്‍
10 -
1:01
News60
6 years agoഇനി ഇവരായാണ് ഇന്ത്യയിലെ ടെലികോം ഭീമന്മാർ
-
1:04
News60
6 years agoടെസ്ലക്ക്വീല ! ഇത് ടെസ്ല കമ്പനിയുടെ മദ്യം
3