Premium Only Content
സ്വയം ഓടുന്ന ബൈക്കുമായി ബിഎംഡബ്ല്യു
സ്വയം നിയന്ത്രിത അഡ്വഞ്ചര്‍ ബൈക്കായ R 1200 GS ബിഎംഡബ്ല്യൂ മോട്ടോറാഡ് അവതരിപ്പിച്ചു
സ്വയം ഓടുന്ന ബൈക്കുമായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്.
അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന 2019 കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയിലാണ് സ്വയം നിയന്ത്രിത അഡ്വഞ്ചര്‍ ബൈക്കായ R 1200 GS ബിഎംഡബ്ല്യൂ മോട്ടോറാഡ് അവതരിപ്പിച്ചത്. R1200 GS മോഡലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഈ ബൈക്കിന് നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ റോഡിലെ തിരക്കും വളവുകളും തിരിച്ചറിഞ്ഞ് വേഗം നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ബൈക്കിലുള്ള 1,170 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന് പരമാവധി123 bhp കരുത്തും 125 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന്.
200 കിലോമീറ്ററിലധികം വേഗത്തില്‍ ഈ ബൈക്കിന് സഞ്ചരിക്കാനാവും.
ബൈക്കിലെ റൈഡര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുമെന്നും പുതിയ ടെക്നോളജി ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പാണെന്നും കമ്പനി പറയുന്നു. പാനിയറുകള്‍ മുഴുവന്‍ ഘടിപ്പിച്ച R1200 GS മോഡലിലാണ് പുതിയ ഓട്ടോണമസ് സാങ്കേതികവിദ്യ ബിഎംഡബ്ല്യു അവതരിപ്പിക്കുന്നത്.
ജൈറോസ്കോപ്പ്സ്, മള്‍ട്ടിപ്പിള്‍ ക്യാമറ, റഡാര്‍, ഓട്ടോണമസ് ടെക് തുടങ്ങി നിരവധി അത്യാധുനിക സംവിധാനങ്ങളിലാണ് വാഹനത്തിന്റെ പ്രവര്‍ത്തനം. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കൊടുവില്‍ അധികം വൈകാതെ R 1200 GS സ്വയം നിയന്ത്രിത മോഡലിന്റെ പ്രൊഡക്ഷന്‍ സ്പെക്ക് കമ്പനി പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിലെ ഓട്ടോണമസ് ടെക്നോളജി സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല
-
2:11
News60
5 years agoതലകീഴായി ഓടുന്ന കാർ
32 -
0:47
News60
6 years agoഅഗ്നിപർവതത്തിന്റെ ചൂടിൽ മുട്ട വിരിയിക്കും
10 -
1:25
News60
5 years agoപുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം
27 -
1:29
News60
6 years agoഹൈപ്പോ തൈറോയ്ഡിസം: ലക്ഷണങ്ങള്‍ നിസ്സരമാക്കരുത്
3 -
1:01
News60
6 years agoഎഫ്ബി മൊണ്ടിയല്‍ മോട്ടോര്‍സൈക്കിള്‍' ഇന്ത്യയിലെത്തിച്ചു
-
1:29
News60
6 years agoവയറുവേദന-ലക്ഷണം ഒന്ന്, കാരണം പലത് പല മനോജന്യ ശാരീരികരോഗങ്ങളുടെയും പൊതുലക്ഷണമാണ് വയറുവേദന
32 -
1:31
News60
6 years agoഈ ക്ഷേത്രത്തില്‍ സൂക്ഷിച്ചോ...തേങ്ങ തലയിലെറിഞ്ഞ് പൊട്ടിയ്ക്കും
28 -
0:59
News60
6 years agoഓടുന്ന ട്രെയിനില്‍ ചാടികയറുന്നത് കുറ്റകരം
87 -
0:47
anweshanam
6 years agoഡ്രൈവറില്ല ബൈക്ക് നിർമ്മിച്ച് ബിഎംഡബ്ലു
3 -
1:28
News60
6 years ago $0.04 earnedവാഹന രേഖകള്‍ കൈവശം വയ്ക്കേണ്ടതില്ല... പകരം?
65