Premium Only Content

വാട്സാപ്പ് രാത്രി ഉപയോഗിച്ചാലും കണ്ണിന് കുഴപ്പമുണ്ടാകില്ല; ഡാര്‍ക്ക് മോഡ് വരുന്നു
രാത്രി ചാറ്റ് ചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ മിഴികളെ സംരക്ഷിക്കാനും ഫോണിന്റെ ബാറ്ററി ലൈഫ് സംരക്ഷിക്കാനും പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സ്ആപ്പ്. ഡാര്‍ക്ക് മോഡ് സംവിധാനമാണ് ആപ്പില്‍ വാട്ട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്.ഡാര്‍ക്ക് മോഡ് ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞാല്‍ വാട്ട്ആസാപ്പിന്റെ ഐക്കണുകളും മെന്യുവും ബാക്ഗ്രൗണ്ടുമെല്ലാം ഇരുണ്ട നിറത്തിലാവും കാണാനാവുക. രാത്രി ചാറ്റിലും മറ്റും ഫോണിന്റെ സ്ക്രീന്‍ കണ്ണഞ്ചിക്കുന്ന രീതിയിലാണ് പ്രകാശിക്കുന്നത്. അമിതമായി ഇത്തരത്തില്‍ ഏല്ക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം അന്ധതയ്ക്കും ഉറക്കമില്ലായ്മയ്ക്കും കാരണമായി തീരാം. ഈ പ്രശ്നമാണ് പുതിയ അപ്ഡേഷനിലൂടെ ഏറെക്കുറെ പരിഹരിക്കപ്പെടുന്നത്. കൂടാതെ ബ്രൈറ്റനസ് കുറയുന്നതിനാല്‍ ഫോണിന് നീണ്ട ബാറ്ററി ലൈഫും കിട്ടും.
കഴിഞ്ഞ ബീറ്റാ വേര്‍ഷനില്‍ എത്തിയ ഡാര്‍ക് മോഡ് അടുത്ത വാട്ട്സ്ആപ്പ് സോഫ്റ്റ് വെയര്‍ അപ്ഡേറ്റില്‍ ലോകവ്യാപകമായി ഉപയോക്താക്കള്‍ക്ക് നല്‍കുമെന്നാണ് കരുതുന്നത്. വാട്ടസ്ആപ്പിന് പുറമേ യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ ആപ്ലിക്കേഷനുകളും ഈ ഫീച്ചര്‍ നല്കി വരുന്നുണ്ട്.
മറ്റൊരു സുപ്രധാന അപ്ഡേഷനും വാട്ട്സ്ആപ്പ് നടത്തിയിട്ടുണ്ട്. ഉപയോക്താവിന് വരുന്ന മെസേജുകള്‍ക്ക് എളുപ്പത്തില്‍ റിപ്ലൈ നല്‍കുന്നതിന് സ്വൈപ്പ് ടു റീപ്ലേ ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വരുന്ന മെസേജുകളില്‍ റിപ്ലൈ നല്‍കേണ്ട മെസേജില്‍ ഒന്ന് ടാപ്പ് ചെയ്ത് വലത്തോട്ട് സ്വൈപ്പ് ചെയ്താല്‍ മതി, റിപ്ലൈ ഓപ്ഷന് സ്ക്രീനില്‍ തെളിയും.
-
4:17
News60
6 years agoരാത്രി ഉണരുന്ന പട്ടായ
17 -
0:56
News60
6 years agoഇന്‍സ്റ്റാ, വാട്സാപ്പ്, മെസഞ്ചര്‍ എന്നിവയെ ബന്ധിപ്പിക്കും
1 -
1:29
News60
6 years agoമസ്കറ്റ് - രാത്രി നിർമ്മാണ ജോലികൾക്ക് വിലക്ക്
4 -
3:03
News60
6 years ago‘സൂപ്പർ ബ്ലഡ് വൂൾഫ് മൂൺ’ വരുന്നു
6 -
1:08
News60
6 years ago $0.01 earnedരാത്രി മാത്രം മനുഷ്യർ പുറത്തിറങ്ങുന്ന അപൂർവ നഗരമാണ് കാർവാഷ്ക്കോ
37 -
0:55
News60
6 years agoസാംസങിന്റെ 8കെ ടിവി വരുന്നു
3 -
1:22
News60
6 years agoചൂടിനെ പ്രതിരോധിക്കാന്‍ എ സി ഹെല്‍മറ്റ് വരുന്നു
-
1:10
News60
6 years agoപ്രവേശന പരീക്ഷകള്‍ക്ക് സൗജന്യ കോച്ചിങ് സെന്ററുകള്‍ വരുന്നു
-
1:08
News60
6 years agoഭീകരരെ നേരിടാന്‍ ഇന്ത്യന്‍ സേനയ്ക്ക് തെർമൽ ഇമേജറുകൾ
-
0:52
News60
6 years agoഒടുവില്‍ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തി
5