കേരള ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

5 years ago
18

ശാസ്ത്ര പത്രപ്രവർത്തനത്തിനുള്ള പുരസ്കാരത്തിന് ചെറുകര സണ്ണി ലൂക്കോസ് അർഹനായി

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2017ലെ കേരള ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ബാലശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്കാരത്തിന് പ്രതീപ് കണ്ണങ്കോട് അർഹനായി. 'അമ്മുമ്മത്താടി ' എന്ന എന്ന കൃതിക്കാണ് പുരസ്‌കാരം. ഗഹനമായ വൈജ്ഞാനികശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്കാരത്തിന് ഡോ.കെ.ബാബു ജോസഫ് അർഹനായി. 'പദാർത്ഥം മുതൽ ദൈവകണം വരെ' എന്ന കൃതിക്കാണ് പുരസ്‌കാരം.ശാസ്ത്ര പത്രപ്രവർത്തനത്തിനുള്ള പുരസ്കാരത്തിന് ചെറുകര സണ്ണി ലൂക്കോസ് അർഹനായി.കേരളശബ്‍ദം വാരികയിൽ പ്രസിദ്ധീകരിച്ച 'രോഗങ്ങളാൽ തളരുന്ന കുട്ടനാടൻ ഗ്രാമങ്ങൾ' എന്ന ലേഖനത്തിനാണ് പുരസ്‌കാരം. ശാസ്ത്രഗ്രന്ഥത്തിന്റെ മലയാള വിവർത്തനത്തിനുള്ള പുരസ്കാരത്തിന് പി.പി.കെ. പൊതുവാൾ അർഹനായി. സിഗ്മണ്ട്ഫ്രോയിഡ് രചിച്ച 'The Interpretation of Dreams' എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനമായ സ്വപ്നങ്ങളുടെ വ്യാഖ്യാനം' എന്ന കൃതിക്കാണ് 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം.പ്രൊഫ. ആർ.വി.ജി മേനോൻ അദ്ധ്യക്ഷനായ പുരസ്‌കാര നിർണയ സമിതിയാണ് അവാർഡിനർഹരായവരെ തിരഞ്ഞെടുത്തത്.

Loading comments...