ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

5 years ago
7

ശബരിമലയിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നാണ് ആഗ്രഹമെന്ന് ശശികുമാര് വർമ്മ

ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. ശബരിമലയിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നാണ് ആഗ്രഹമെന്നും സര്‍ക്കാര്‍ 51 യുവതികളുടെ പട്ടിക കൈമാറിയ നടപടി ആകാശത്ത് പോയ അടി ഏണിവച്ച് വാങ്ങിയ പോലെയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ശബരിമല നട അടയ്ക്കല്‍ ചടങ്ങുകള്‍ പൂര്‍ത്തിയായതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഞായറാഴ്ച രാവിലെ 6.30-ഓടെയാണ് ഇത്തവണത്തെ മണ്ഡലകാല തീര്‍ഥാടനകാലത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചത്. പന്തളം കൊട്ടാരം പ്രതിനിധിക്ക് മാത്രമായിരുന്നു ഞായറാഴ്ച ദര്‍ശനത്തിന് അവസരം ലഭിച്ചത്. കൊട്ടാരം പ്രതിനിധിയുടെ ദര്‍ശനത്തിന് പിന്നാലെ മേല്‍ശാന്തി നട അടച്ച് താക്കോല്‍ കൈമാറി. 51 പേരുടെ ലിസ്റ്റ് സുപ്രീകോടതിയില്‍ കൊടുത്ത സര്‍ക്കാര്‍ നടപടിയെ പറ്റി ശത്രുക്കളോടുപോലും ഇത് ചെയ്യരുതെന്നും ശശികുമാരവര്‍മ പറഞ്ഞു.
ശബരിമലയില്‍ തിരക്ക് കുറയുന്നത് കൊട്ടാരത്തെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

Loading comments...