ഹൈപ്പോ തൈറോയ്ഡിസം: ലക്ഷണങ്ങള്‍ നിസ്സരമാക്കരുത്

6 years ago
3

ഉത്കണ്ഠയും തളര്‍ച്ചയും മൂഡ് മാറ്റവും എല്ലാം ഹൈപ്പോതൈറോയ്ഡിസം ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്

തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് ശരീരത്തില്‍ കുറഞ്ഞാല്‍ അതിന് പറയുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം.ഉത്കണ്ഠയും തളര്‍ച്ചയും മൂഡ് മാറ്റവും എല്ലാം ഹൈപ്പോതൈറോയ്ഡിസം ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ഇടക്കുള്ള മൂഡ് മാറ്റം കണ്ടെത്തിയാല്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കണം.കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഈ ഹൈപ്പോതൈറോയ്ഡിസം വില്ലനാവുന്നുണ്ട്. ആഹാരവും വ്യായാമവും എല്ലാം നിയന്ത്രിച്ചിട്ടും കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയാണെങ്കില്‍ തൈറോയ്ഡ് ടെസ്റ്റ് ചെയ്യുന്നത് . ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാവുന്നത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ സ്ഥിരമാണ്. ചിലരില്‍ ആര്‍ത്തവ ക്രമക്കേടുകള്‍ മാത്രമല്ല രക്തസ്രാവം കൂടുതല്‍, രക്തസ്രാവം കുറവ്, സമയം തെറ്റി വരുന്ന ആര്‍ത്തവം എന്നിവയെല്ലാം പലപ്പോഴും തൈറോയ്ഡിന്റെ ലക്ഷണമാണ്. മാത്രമല്ല ഗര്‍ഭമലസുന്നതിനുള്ള സാധ്യതയും വളരെയധികം സാധ്യത ഹൈപ്പോതൈറോയ്ഡിസത്തിലൂടെ കാണുന്നു.തണുപ്പ് സഹിക്കാന്‍ പറ്റാത്ത അവസ്ഥ എങ്കില്‍ അതിന്റെ ഹൈപ്പോതൈറോയ്ഡിസം എന്ന അവസ്ഥയാണ് എന്ന കാര്യം അത് മനസ്സിലാക്കണം. കഴുത്തില്‍ മുഴ പോലെ തോന്നുകയും തടിപ്പ് പോലെ കാണപ്പെടുകയും ചെയ്യുന്നു. അടഞ്ഞ ശബ്ദം, വേദന, അസ്വസ്ഥത എന്നിവയെല്ലാം ഇത്തരത്തില്‍ ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം കണ്ടാല്‍ ഡോക്ടറെ സമീപിക്കാന്‍ ഒരിക്കലും വൈകിപ്പിക്കരുത്.തൈറോയ്ഡ് ഉള്ളവരില്‍ പലപ്പോഴും അനീമിയ എന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. തലകറക്കം, തലവേദന, അനീമിയ എന്നിവയെല്ലാം ഇത്തരത്തില്‍ തൈറോയ്ഡിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അത് വളരെയധികം ശ്രദ്ധിക്കണം.

Loading comments...