Premium Only Content
ജംബോ കിംഗ്ഡം-ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന റെസ്റ്റോറന്റ്
ഹോങ്കോങിലെ അബര്ഡീന് ടൈഫൂണ്‍ ഷെല്‍ട്ടറിലാണ് ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന റെസ്റ്റോറന്റുള്ളത്. ജംബോ കിംഗ്ഡം എന്ന സീഫുഡ് റെസ്റ്റോറന്റ് 42 വര്‍ഷം പഴക്കമുണ്ട് . രാത്രിയില്‍ പച്ചയും ചുവപ്പും നിറമുള്ള നിയോണ്‍ വെളിച്ചത്തില്‍ ഒഴുകുന്ന റെസ്റ്റോറന്റ് കാണാന്‍ അതിമനോഹരമാണ്.'ഒരു വലിയ ബോട്ടാണ് ഞങ്ങള്‍ക്കുള്ളത്-ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന റെസ്റ്റോറന്റ് ഞങ്ങളുടേതാണെന്നാണ് വിശ്വാസം.'- ജംബോ കിംഗ്ഡത്തിന്റെ ബിസിനസ് കണ്‍സള്‍ട്ടന്റ് ചാന് വിംങ് ഹംങ് പറഞ്ഞു. 47 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ജംബോ ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നതിനും മുന്‍പാണ് ചാന് ഇവിടെ ജോലിക്കെത്തിയത്. റെസ്റ്റോറന്റിലെ ഏറ്റവും ബഹുമാന്യനായ തൊഴിലാളിയും, കൂടുതല്‍ വര്‍ഷം ജോലി ചെയ്ത തൊഴിലാളിയും ഇദ്ദേഹമാണ്.റെസ്റ്റോറന്റിലെ ഒരു തൊഴിലാളി ചാനിനോട് ഒരിക്കല്‍ ചോദിച്ചു, ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന റെസ്റ്റോറന്റ് ജംബോ കിംഗ്ഡമാണോയെന്ന്? അതിന് 68-വയസ്സുള്ള ചാന് ഉത്തരം ഇങ്ങനെ നല്കിയതിങ്ങനെയാണ് , 'നമ്മുടെ ബോട്ടിന് 260 അടി നീളമുണ്ട്. അതുകൊണ്ട് ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന ബോട്ടാണ് ഇത്.'ജംബോ കിംഗ്ഡത്തിൽ 1952-ല്‍ ആരംഭിച്ച തായ് പാക് റെസ്റ്റോറന്റും ഉള്‍പ്പെടുന്നു.സീഫുഡ് ടാങ്കുകള്‍, 130 അടിയുള്ള കിച്ചണ്‍ ബോട്ട്, ആളുകളെ എത്തിക്കാനുള്ള എട്ട് ഫെറികള്‍ എന്നിവ ഇവിടെയുണ്ട്.ചെറിയ ഫിഷിംഗ് ബോട്ടുകളും, ആഡംബര വഞ്ചികളും, ചുറ്റിനുമുള്ള മൂന്ന് നില ജംബോ സീഫുഡ് റെസ്റ്റോറന്റാണ് ജംബോ കിംഗ്ഡത്തിന്റെ പ്രധാന ബോട്ട്.വര്‍ഷങ്ങളായി ഹോങ്കോങിലെ സിനിമകളിലും, അന്താരാഷ്ട്ര സിനിമകളിലും ഈ ഹോട്ടല്‍ പ്രധാന ലൊക്കേഷന്‍ ആയിരുന്നു.ക്യൂന്‍ എലിസബത്ത് II, ടോം ക്രൂയിസ്, ചൗ യൂന്‍ ഫാറ്റ് എന്നീ പ്രമുഖര്‍ ഈ റെസ്റ്റോറന്റ് സന്ദര്‍ശിച്ചിരുന്നു.'അന്നത്തെ കാലത്ത് ഒഴുകി നടക്കുന്ന സീഫുഡ് റെസ്റ്റോറന്റുകള്‍ ഇത്രയും ആകര്‍ഷണീയമായിരുന്നില്ല. ഫോര്‍ബിഡന്‍ സിറ്റിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബോസ് ജംബോ കിംഗ്ഡം രൂപകല്‍പ്പന ചെയ്തത്.' - ചാന് പറയുന്നു . ഈ റെസ്റ്റോറന്റിന്റെ അകത്തെ കാഴ്ചകൾ ആരെയും വിസ്മയിപ്പിക്കുന്നതാണ് വളരെ രാജകീയമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് .ഓരോ ഡൈനിംഗ് ഹാളുകളും ഓരോ രീതിയിലാണ് അലങ്കരിച്ചിരുന്നത്. പരമ്ബരാഗതമായ ചൈനീസ് രീതിയിലുള്ള നിറങ്ങളും രൂപകല്‍പ്പനയുമാണ് നല്‍കിയിരിക്കുന്നത്. 'എംപറര്‍സ് റൂമില്‍' ഹോട്ടലില്‍ വരുന്ന ആളുകള്‍ക്ക് പഴയ ചൈനീസ് രാജാവിനെ പോലെ വേഷം ധരിച്ച് ചിത്രങ്ങള്‍ എടുക്കാനുള്ള അവസരം ഉണ്ട്. സീഫുഡ് ബാര്‍ജ് സന്ദര്‍ശിക്കാനുള്ള അവസരവും ഇവിടെ എത്തുന്നവര്‍ക്ക് ലഭിക്കും. എല്ലാ ദിവസവും പത്ത് മണിക്ക് കടല്‍ ഉത്പന്നങ്ങള്‍ തയാറാക്കി കഴിയും . ഫ്ളെയ്മ്ഡ് ഡ്രംങ്കണ് ഷ്രിംപ് ആണ് പ്രധാന വിഭവം.റെസ്റ്റോറന്റില്‍ 2000 പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരം ഉണ്ട്. റെസ്റ്റോറന്റിന് അകത്തിരുന്നും പുറത്തിരുന്നും മേല്‍ക്കൂരയില്‍ ഇരുന്നും ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. ഡൈനിംഗ് ഹാളില്‍ ഇരിക്കുന്ന അതിഥികള്‍ക്ക് മുന്നിൽ തന്നെയാണ് ഷെഫ് ഈ വിഭവം ട്രോളിയില്‍ പാചകം ചെയ്യുന്നത്.ആദ്യം ഞങ്ങള്‍ ഈ ചെമ്മീന്‍ ചൈനീസ് റോസ് വൈനില്‍ മുക്കി വെയ്ക്കും. അഞ്ച് മിനിട്ട് ഇതേ രീതിയില്‍ വെച്ച ശേഷം ചൈനീസ് റോസ് വൈനില്‍ തന്നെ ഈ വിഭവം പാചകം ചെയ്യും. കുറച്ച് കഴിഞ്ഞ് ഇതിലേക്ക് മറ്റ് ചേരുവകകളും ചേര്‍ക്കുന്നു. ഇത് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിഭവമാണ്. കാരണം ഇത് പാചകം ചെയ്യുമ്ബോള്‍ റെസ്റ്റോറന്റില്‍ വരുന്ന ആളുകള്‍ ശ്രദ്ധാപൂര്‍വ്വം ഇത് നോക്കിയിരിക്കും. ഈ വിഭവത്തിന്റെ മണം അന്തരീക്ഷത്തില്‍ വ്യാപിച്ച് ആളുകളെ അവിടെ പിടിച്ചിരുത്തും.'- ഷെഫ് പറഞ്ഞു.ഈ റെസ്റ്റോറന്റിലേക്ക് വരാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഹോങ്കോങിലെ അബര്ഡീന് പ്രൊമെനാഡെ പിയറില്‍ നിന്നോ സൗജന്യമായി ബോട്ട് ലഭിക്കുന്നതായിരിക്കും.ഹോങ്കോങിലെ വിനോദസഞ്ചാരത്തിലെ ഒരു പ്രധാന ആകര്‍ഷണം കൂടിയാണ് ഒഴുകുന്ന റെസ്റ്റോറന്റായ ജംബോ കിംഗ്ടം
-
1:43
News60
5 years ago $0.04 earnedലോകത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് ആസ്ഥാനം
197 -
1:23
News60
5 years agoലോകത്തെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താക്കളായി ഇന്ത്യ മാറും
-
3:07
anweshanam
6 years agoലോകത്തിലെ ഏറ്റവും വില കൂടിയ 20 ഭക്ഷണയിനങ്ങള്‍
61 -
0:56
News60
6 years ago $0.24 earnedഅമേരിക്കയിലെ അൻപത് സ്റ്റേറ്റുകളും സന്ദർശിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
1.43K -
1:25
News60
5 years agoവളര്‍ച്ചാ നിരക്കില്‍ ബ്രിട്ടനെയും ഫ്രാന്‍സിനെയും പിന്തള്ളാന് ഇന്ത്യ
1 -
1:03
News60
5 years agoഫ്ലിപ്കാർട്ടിൽ നിന്ന് വാൾമാർട്ട് പിൻവാങ്ങിയേക്കും
3 -
1:09
News60
5 years agoഒട്ടകപ്പാലുമായി അമൂല്‍
1 -
1:01
News60
5 years agoസീറ്റ് ബെല്‍റ്റ് ഷര്‍ട്ടുമായി നിസാന്‍
1 -
1:34
News60
6 years agoആദ്യം എവറസ്റ്റ്, ഇപ്പോൾ മൗണ്ട് വിന്‍സന്‍; ഇവൾ ഇന്ത്യയുടെ അരുണിമ
6 -
1:34
News60
5 years ago"ബോംബുകളുടെ മാതാവ്" വികസിപ്പിച്ച് ചൈന