Premium Only Content

നക്ഷത്ര സമൂഹങ്ങൾക്ക് സാങ്കല്പികപ്പേരു നൽകി നാസ
പുതിയതായി കണ്ടെത്തിയ 21 ആധുനിക ഗാമാ റേ നക്ഷത്ര സമൂഹങ്ങള്‍ക്ക് സാങ്കല്പിക കഥാപാത്രങ്ങളുടെ പേര് നല്കി അമേരിക്കന്‍ ബഹിരാകാശ.ഗവേഷണ ഏജന്‍സി നാസ. പുതിയ 21 ഗ്രാമാ റേ നക്ഷത്ര സമൂഹങ്ങള്‍ക്ക് ഹോളിവുഡ് സിനിമകളിലെ സാങ്കല്പിക കഥാപാത്രങ്ങളായ ഹള്‍ക്ക്, ഗോഡ്സില്ല പോലുള്ള പേരുകള്‍ നക്ഷത്ര സമൂഹങ്ങള്‍ക്ക് നല്കിയ പേരുകളില്‍ പെടുന്നു. വാഷിങ് ടണ്‍ സ്മാരകം, കടലിനടിയില്‍ നിന്നും വീണ്ടെടുത്ത സ്വീഡിഷ് യുദ്ധകപ്പല്‍ വാസ,ജപ്പാനിലെ ഫുജി പര്‍വതം എന്നിവയുടെ പേരും നല്‍കിയിട്ടുണ്ട്. കൂടാതെ ആല്‍ബര്‍ട്ട് ഐന്സ്റ്റിന്, റേഡിയോ ടെലിസ്കോപ്പ്, ബ്ലാക്ക് വിഡോ സ്പൈഡര്‍ എന്നീ പേരുകളും പെടും .
ഫെര്‍മി ഗാമാ-റേ സ്പേസ് ടെലിസ്കോപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പത്ത് വര്‍ഷം പിന്നിട്ടതിന്റെ ആഘോഷമെന്നോണമാണ് ഗാമാ റേ ടെലിസ്കോപ്പിലൂടെ.കണ്ടെത്തിയ നക്ഷത്രസമൂഹങ്ങള്‍ക്ക് സാങ്കല്പിക കഥാപാത്രങ്ങളുടെ പേര് നല്‍കിയത്.ഡോക്ടര്‍ ഹു (Doctor Who) എന്ന സിനിമയിലെ ടൈംട്രാവലിങ് ബഹിരാകാശ വാഹനത്തിന്റെ പേരായ 'ടാര്ഡിസ്', തീ തുപ്പുന്ന ഗോഡ്സില്ല എന്ന ജീവിയുടെ പേര്, ഗാമാ റേ പരീക്ഷണ പരാജയത്തിലൂടെ ജന്മമെടുത്ത 'ഹള്‍ക്ക്' എന്ന അതിമാനുഷ ചലച്ചിത്ര കഥാപാത്രത്തിന്റെ പേരും നക്ഷത്രസമൂഹങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട് . ഫെര്‍മിയുടെ ലാര്‍ജ് ഏരിയ ടെലിസ്കോപ്പ് ( എല്‍.എ.ടി) 2008 മുതല്‍ എല്ലാ ദിവസവും ആകാശം മുഴുവന്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഈ പരിശോധനകള്‍ക്കിടെ വിദൂര നക്ഷത്ര സമൂഹങ്ങളില്‍ നിന്നും ശക്തിയേറിയ ഗാമാ കിരണങ്ങള്‍ തിരിച്ചറിയുകയും അവ രേഖപ്പെടുത്തുകയും ചെയ്യുന്നു.
2015 ല്‍ 3000 ഓളം ഗാമാ കിരണങ്ങളുടെ ഉറവിടങ്ങളാണ് ഫെര്‍മി ലാര്‍ജ് ഏരിയ ടെലിസ്കോപ് രേഖപ്പെടുത്തിയത്. ഫെര്‍മി ഗാമാ-റേ സ്പേസ് ടെലിസ്കോപ്പിന്റെ നേട്ടങ്ങളെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയും പ്രചാരം നല്‍കുകയുമാണ് ഇതിലൂടെ നാസ ലക്ഷ്യമിടുന്നത്
-
3:16
News60
6 years agoജിപിഎസ് തകരുമെന്ന് മുന്നറിയിപ്പ് നൽകി ഉത്തര ധ്രുവം മാറുന്നു
-
3:09
News60
6 years agoകർശനമായ ഇസ്ലാം നിയമങ്ങളോട് എതിർപ്പ് ; സൗദി വിട്ട പെൺകുട്ടിക്ക് അഭയം നൽകി കാനഡ
-
1:21
News60
6 years agoരജിസ്റ്റർ ചെയ്യാത്ത എല്ലാ നിക്ഷേപപദ്ധതികളും നിയമവിരുദ്ധം
-
1:46
News60
6 years agoപൈസ കൊടുത്താൽ ആകാശത്ത് പരസ്യവും, ഉല്‍കാ പതനവും
-
1:32
News60
6 years agoകെ.എസ്.ആർ.ടി.സി; ഭരണം യൂണിയന്
8 -
1:23
News60
6 years ago $0.01 earnedനിര്‍മാണം എംഎല്‍എയുടെ സാന്നിധ്യത്തിൽ തന്നെ
54 -
1:04
News60
6 years ago17 കാരിയെ കോൺഗ്രസ് നേതാവ് പീഡിപ്പിച്ചു
1 -
1:15
News60
6 years agoപ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്
8 -
1:07
News60
6 years ago1 .5 മണിക്കൂർ കടുവയെ നോക്കി തുരത്തിയോടിച്ചു വനിതാ ഗാർഡ്
1 -
2:41
News60
6 years ago"സേവ് ആലപ്പാട്"; മുഴങ്ങട്ടെ ഉറക്കെ!
5