പാഷന്‍ ഫ്രൂട്ട് ജ്യൂസിന്‍റെ ഗുണങ്ങള്‍

6 years ago
1

പാഷന്‍ ഫ്രൂട്ട് ശരീരത്തിലെ നാഡീ ഞരമ്പുകള്‍ക്ക് വിശ്രമം നല്‍കുന്നു.

പാഷന്‍ ഫ്രൂട്ട് ജ്യൂസിലുണ്ട് അധികം ആരും ശ്രേദ്ധിക്കാത്ത ഒരുപാട് ഗുണങ്ങള്‍.
കാലാവസ്ഥാ ഭേദമില്ലാതെ തന്നെ ഭക്ഷ്യ യോഗ്യമാണ് പാഷന്‍ ഫ്രൂട്ട്. പാഷന്‍ ഫ്രൂട്ട് വെറുതെ കഴിക്കുന്നതിലും ഗുണമാണ് ഇവ ജ്യൂസാക്കി കുടിക്കുന്നത്. രണ്ട് നിറത്തിലുളള പാഷന്‍ ഫ്രൂട്ടുണ്ട്. ചുവപ്പ, മഞ്ഞ നിറത്തിലുണ്ടെങ്കിലും മഞ്ഞയാണ് ജ്യൂട്ടുണ്ടാക്കാന്‍ കൂടുതലായി ഉപയോഗിക്കുന്നത്.ഇതില്‍ വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, വിറ്റാമിന്‍ ബി 2, കോപ്പര്‍ എന്നീ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 2, ഫോലേറ്റ്, കോളിന്‍ എന്നീ ധാതുക്കളാല്‍ സമൃദ്ധമാണ് പാഷന്‍ ഫ്രൂട്ട്. പാഷന്‍ ഫ്രൂട്ട് ജ്യൂസ് ശരീരത്തെ തണുപ്പിക്കുകയും വയറെരിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് നല്ലൊരു ഒറ്റമൂലി കൂടിയായി പ്രവർത്തിക്കുന്നു.പാഷന്‍ ഫ്രൂട്ട് ശരീരത്തിലെ നാഡീ ഞരമ്പുകള്ക്ക് വിശ്രമം നല്‍കുന്നു. പ്രമേഹ രോഗികള്‍ക്ക് പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ സഹായിക്കുന്നു.
ബീറ്റാ കരോട്ടിന്‍ അഥവാ പ്രോ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഇളം മഞ്ഞ, കടും ചുവപ്പ് നിറങ്ങളിലുള്ള പാഷന്‍ ഫ്രൂട്ട്. ഈ ബീറ്റാ കരോട്ടിനുകള്‍ കരളിലെത്തുമ്പോള്‍ ആന്റി ഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നു . ഇത് അർബുദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെ ചെറുക്കുന്നു. കൂടാതെ ഉയർന്ന രക്ത സമ്മര്ദ്ദദത്തെ അതി ജീവിക്കാനും സഹായിക്കുന്നു.

Loading comments...