അരിയും കഴിച്ചിരിക്കുന്നവര്‍ക്ക് അറിയില്ല ഇതൊന്നും ഗോതമ്പിന്റെ ഗുണങ്ങള്‍ നിസ്സാരമല്ല.

6 years ago

രാത്രിയില്‍ അരിയാഹാരത്തിനു പകരം ഇന്ന് മലയാളികളുടെ ശീലം ചപ്പാത്തിയാണ്. അരിയില്‍ നിന്നു ഗോതമ്പിലേക്ക് ഇനിയും മാറാത്തവര്‍ അറിഞ്ഞോളൂ ഗോതമ്പിന്റെ ഗുണങ്ങള്‍ നിസ്സാരമല്ല.

ഗോതമ്പ് രക്തം ശുദ്ധീകരിയ്ക്കുവാന്‍ സഹായിക്കുന്നു. രക്തദൂഷ്യം വഴിയുള്ള അസുഖങ്ങള്‍ ഇതുവഴി കുറയും.തടി കുറയ്ക്കുവാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് പറ്റിയ നല്ലൊന്നാന്തരം ഭക്ഷമാണ് ഗോതമ്പ്. ഡയറ്റെടുക്കുന്നവര്‍ക്ക് ധൈര്യമായി കഴിയ്ക്കാം ദഹനശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഗോതമ്പ് നല്ലതാണ്.ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ഗോതമ്പില്‍ ദോഷകരമായ കൂട്ടുകള്‍ കലരാത്തതു കൊണ്ട് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താനും ഗോതമ്പ് നല്ലതാണ്.

ഗോതമ്പിലെ സെലേനിയം, വൈറ്റമിന്‍ ഇ എന്നിവ ക്യാന്‍സര്‍ തടയുന്നതിനും ഗുണകരമാണ്.

ഗോതമ്പ് ബിപി കുറയ്ക്കാനും സഹായിക്കും. ഇത് ഹൈപ്പര്‍ ടെന്‍ഷന്‍ അകറ്റാന്‍ നല്ലതാണ്. തൈറോയ്ഡ് അസുഖമുള്ളവര്‍ക്കും ഗോതമ്പ് നല്ലൊന്നാന്തരം ഭക്ഷണമാണ്. ശ്വാസത്തിലെ ദുര്‍ഗന്ധമകറ്റുന്നതിനും ഗോതമ്പ് നല്ലതാണ്. ഇതിലുള്ള വൈറ്റമിനുകളാണ് ഇതിന് സഹായിക്കുന്നത്. അസ്ഥികള്‍ക്കുണ്ടാകുന്ന ബലക്കുറവും ക്ഷതവുമെല്ലാം അകറ്റാനും ഗോതമ്പ നല്ലതു തന്നെ. പ്രമേഹം തടയുവാന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണിത്. പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കുവാന്‍ പറ്റിയ ഒന്ന്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ മലബന്ധം തടയുവാനും ഗോതമ്പ് നല്ലതാണ്. കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കഴിയുവാനും വിളര്‍ച്ച മാറ്റാനും ഗോതമ്പുല്‍പന്നങ്ങള്‍ സഹായിക്കും. ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒരു ഭക്ഷണം കൂടിയാണിത്.

Loading comments...