Premium Only Content

വിവാദമായി ഗാന്ധിജിയുടെ ചിത്രം
മദ്യശാലയിലെ ഗാന്ധിജിയുടെ ചിത്രമാണ് വിവാദമായത്
ഇന്ത്യന്‍ മാനേജ്മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലയില്‍ ഗാന്ധിജിയുടെ ചിത്രം പതിപ്പിച്ചത് വിവാദമാകുന്നു. കൂളിങ് ഗ്ലാസ് വെച്ചുള്ള ചിത്രം മോഡേണ്‍ ഗാന്ധി എന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രം പ്രചരിക്കുന്നത്. ബാറില്‍ മദ്യപിക്കാനെത്തിയവര്‍ ഗ്ലാസുകളും കുപ്പികളുമായി ചിത്രത്തിനരികില്‍ പോസ് ചെയ്ത് എടുത്ത ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.ഗാന്ധിജിയുടെ 150 ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക ആദര പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇന്ത്യ-യുഎഇ സര്‍ക്കാറുകള്‍ ഒരുക്കങ്ങള്‍ തുടരവെയാണ് ഇന്ത്യന്‍ മാനേജ്മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല തങ്ങളുടെ ചുമരില്‍ ഗാന്ധിയുടെ ചിത്രം വരച്ചത്. ബര്‍ദുബൈയിലെ മദ്യശാലയാണ് ചുമരില്‍ 'മോഡേണ്‍ ബാപ്പു' എന്ന ചിത്രം പതിപ്പിച്ചത്.ഇന്ത്യന്‍ പ്രവാസികള്‍ പ്രതിഷേധമുയര്‍ത്തിയതോടെ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിഷയത്തില്‍ ഇടപെട്ടു. ഒട്ടനവധി പേര് പരാതി ഉന്നയിച്ച അവസ്ഥയില്‍ അടിയന്തിരമായി ചിത്രം ഒഴിവാക്കണമെന്ന് സ്ഥാപനത്തോട് അഭ്യര്‍ഥിച്ചതായി കോണ്‍സുല്‍ ജനറല്‍ വിപുല്‍ അറിയിച്ചു. എന്നാല്‍, ഇത് ഗാന്ധിജിയെ ഉദ്ദേശിച്ചല്ലെന്നും കലാരൂപം മാത്രമാണെന്നുമാണ് മാനേജ്മെന്റിന്റെ വിശദീകരണം. ഉപഭോക്താക്കള്‍ ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
-
0:52
News60
6 years agoഗാന്ധിജിയുടെ ഹൃദയമിടിപ്പ് പുനഃസൃഷ്ടിക്കുന്നു
17 -
1:41
News60
6 years agoആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍; തിയറ്ററിൽ കോൺഗ്രസ് പ്രതിഷേധം
-
0:52
News60
6 years agoഅഭിമന്യു പുനര്‍ജനിക്കുന്നു...നാൻ പെറ്റ മകനായി
8 -
1:04
News60
6 years agoടെസ്ലക്ക്വീല ! ഇത് ടെസ്ല കമ്പനിയുടെ മദ്യം
3 -
2:15
News60
6 years agoസൗരയൂഥത്തിലെ മഞ്ഞു മനുഷ്യന്
12 -
1:09
News60
6 years agoആമിര്‍ ഖാന് എത്തുന്നു; ഫിരംഗിയായി ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
2 -
1:29
News60
6 years agoPM Modi turns photographer. Check out these photos
2 -
56:03
BonginoReport
7 hours agoICE Boss Wants Deportations To Run like Amazon Prime - Nightly Scroll w/Hayley Caronia (Ep.25)
128K69 -
45:12
Sarah Westall
5 hours ago“Most Important Story of the Decade” Globalists Move to Fund World Gov w/ Alex Newman & Sam Anthony
51.9K12 -
16:23
China Uncensored
5 hours agoChina STRIKES BACK Against Trump Tariffs
31.2K5