Premium Only Content

പഴങ്കഞ്ഞി ഇങ്ങനെ കുടിക്കണം!
നല്ല സ്വാദുള്ള പഴങ്കഞ്ഞിയുടെ ഗുണങ്ങൾ
ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യപ്രദമായ പ്രഭാതഭക്ഷണമായി UNESCO നമ്മുടെ പഴങ്കഞ്ഞിയെ തിരഞ്ഞെടുത്ത വാർത്ത നമ്മൾ അഭിമാന പൂർവം കേട്ടു . വാർത്ത വ്യാജമാണെങ്കിലും എന്നാൽ ഇപ്പോഴും പഴങ്കഞ്ഞി കുടിച്ചാൽ തടി വൈകുമെന്ന് പറഞ്ഞു മാറ്റി നിർത്തുന്നവർ അറിയുക ഇതൊക്കെയാണ് നല്ല സ്വാദുള്ള പഴകഞ്ഞിയുടെ ഗുണങ്ങൾ
അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മൺകലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അൽപം ഉപ്പും ചേർത്ത് കഴിക്കുന്നതിന്റെ രുചി മലയാളികൾക്കു എന്നും പ്രിയപ്പെട്ടത് തന്നെ .പ്രഭാതത്തിൽ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവൻ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിർമയും നൽകുന്ന ഭക്ഷണം പഴങ്കഞ്ഞി പോലെ മറ്റൊന്നില്ല .ചോറ് ഏറെ നേരം വെള്ളത്തിൽ കിടക്കുന്നതിനാൽ അതിലടങ്ങിയിരിക്കുന്ന അയേൺ ,പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വർദ്ധിക്കുന്നു.100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു
സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്.പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ദഹനം സുഗമമാകുകയും ദിനം മുഴുവൻ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ എന്നിവ ഒരു പരിധിവരെ തടയുന്നു. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറക്കുകയും,അൾസർ കുടലിലുണ്ടാവുന്ന ക്യാൻസർ എന്നിവയെ തടയുകയും ചെയ്യുന്നു . ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി നിത്യവും കഴിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകാനും ചെറുപ്പം നിലനിർത്താനും സഹായിക്കുന്നു .ലാക്ടിക് ആസിഡ് എന്ന ആരോഗ്യകരമായ ബാക്ടീരിയ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ വസ്തുവാണ് പഴങ്കഞ്ഞി. അതുകൊണ്ട് തന്നെ പഴങ്കഞ്ഞി കുടിയ്ക്കുന്നത് യാതൊരു വിധത്തിലുള്ള അനാരോഗ്യവും ഉണ്ടാക്കുകയില്ല.പഴങ്കഞ്ഞിയിൽ വൈറ്റമിൻ ബി 6,ബി 12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.ഇവ മറ്റു ഭക്ഷണങ്ങളിൽ വളരെ കുറഞ്ഞ അളവിലെ ലഭ്യമാകുന്നുള്ളൂ . രക്തസമ്മർദ്ധം,കൊളസ്ട്രോൾ,ഹൈപ്പർ ടെൻഷൻ എന്നിവ കുറയ്ക്കുന്നു . ചർമ്മരോഗങ്ങൾ,അലർജി എന്നിവയെ നിയന്ത്രിക്കുന്നു . ഒരു കപ്പ് പഴങ്കഞ്ഞിയിൽ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു .ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തിൽ വിഘടിപ്പിക്കുന്നു. കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ബലം വർദ്ധിക്കുന്നു . വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണമകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു . ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തിൽ ഉൽപാദിക്കുവാൻ പഴങ്കഞ്ഞിക്കു കഴിയും.
* ബ്രെസ്റ്റ് കാൻസറിനെ ചെറുക്കുന്നു .പഴങ്കഞ്ഞിവെള്ളത്തിൽ ചെറിയഉള്ളി ചതച്ചതും ഉപ്പും ചേർത്തുണ്ടാക്കുന്ന പഴങ്കഞ്ഞി ജൂസ് വേനൽക്കാലത്ത് ശരീരം തണുപ്പിക്കാനുള്ള ഉത്തമപാനീയമാണ്.രാവിലെ പഴങ്കഞ്ഞി കുടിച്ച് പകല്‍ മുഴുവന്‍ എല്ല് മുറിയേ പണിയെടുത്ത ഒരു തലമുറയുണ്ടായിരുന്നു പണ്ട്. അവര്‍ക്കാകട്ടെ ഇന്നത്തെ പോലെ യാതൊരു അസുഖങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അവനവനിലേക്ക് ചുരുങ്ങിയപ്പോള്‍ രോഗങ്ങളും കൂടി എന്ന് വേണം പറയാന്‍. പഴങ്കഞ്ഞി രാവിലെ തന്നെ ഒന്ന് കുടിച്ച് നോക്കൂ. ഇതിന്റെ ആരോഗ്യ ഗുണം അതൊന്നു വേറെ തന്നെയാണ് .പഴങ്കഞ്ഞിക്ക് ഒരു ഫൈവ്സ്റ്റാർ പരിവേഷം ഉടൻ പ്രതീക്ഷിക്കാം
-
0:56
News60
6 years agoഇന്‍സ്റ്റാ, വാട്സാപ്പ്, മെസഞ്ചര്‍ എന്നിവയെ ബന്ധിപ്പിക്കും
1 -
4:01
News60
6 years agoവാള്‍ട്ട് ഡിസ്നിയും മിക്കിയും
-
1:02
News60
6 years agoചില മേക്ക് അപ്പ് അബദ്ധങ്ങള്‍
8 -
1:41
News60
6 years agoലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആ പോസ്റ്റ് ഓഫീസ് ഇന്ത്യയിലാണ്
52 -
1:05
News60
6 years ago $0.01 earnedനായ കണ്ടെത്തിയത് 3000 വര്‍ഷം പഴക്കമുള്ള പുരാവസ്തു ശേഖരം
16 -
0:42
anweshanam
6 years agoOlive oil good for Our Face
8 -
1:47:40
Kim Iversen
10 hours agoWhy Did Sarah Ashton-Cirillo Help Jail Gonzalo Lira? His Side of The Story
107K194 -
9:00:23
Dr Disrespect
13 hours ago🔴LIVE - DR DISRESPECT - TRIPLE THREAT CHALLENGE - WZ, PUBG, FORTNITE
200K34 -
12:23
Adam Does Movies
7 hours ago $3.28 earnedSnow White (2025) Movie Review - Disney Does It Again!
41K11 -
1:33:43
Tucker Carlson
6 hours agoSteve Witkoff’s Critical Role in Negotiating Global Peace, and the Warmongers Trying to Stop Him
109K145