ദേശീയ പണിമുടക്ക്: , കടകൾ അടപ്പിക്കില്ല

5 years ago

8, 9 തീയതികളിലാണ് സമസ്ത മേഖലകളിലെയും തൊഴിലാളികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ച് ദേശീയ തലത്തിൽ പണിമുടക്കുന്നത്

ദേശീയ പണിമുടക്കിൽ നിന്ന് വിനോദസഞ്ചാര മേഖലയെ ഒഴിവാക്കി, കടകൾ അടപ്പിക്കില്ലെന്ന് സിഐടിയു.∙ പുതുവർഷത്തെ ആദ്യ ഹർത്താലിനു പിന്നാലെ വരുന്ന രണ്ടു ദിവസത്തെ പണിമുടക്കിൽ കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നു സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം പറഞ്ഞു. വിനോദ സഞ്ചാരമേഖലയെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .പണിമുടക്കുമായി സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി അറിയിച്ചു.വരുന്ന 8, 9 തീയതികളിലാണ് സമസ്ത മേഖലകളിലെയും തൊഴിലാളികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ച്, ബിജെപിയുടെ പോഷകസംഘടനകൾ ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ചേർന്നു ദേശീയ തലത്തിൽ പണിമുടക്കുന്നത്. സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും കൂടി പിന്തുണയുള്ളതിൽ അന്നേദിവസം ഹർത്താലിന് സമമായിരിക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.പണിമുടക്കിൽ പങ്കെടുക്കാത്തവർക്കു വാഹനമോടിക്കാനും കടകൾ തുറക്കാനും ജോലിക്കെത്താനും കഴിയേണ്ടതാണ്.എന്നാൽ എല്ലാ വിഭാഗങ്ങളും പണിമുടക്കിനോടു സഹകരിക്കണമെന്ന നിലപാടിലാണ് സംയുക്ത ട്രേഡ് യൂണിയൻ സമിതി.വളരെ മുൻപു തന്നെ പ്രഖ്യാപിച്ചതിനാലും ദേശീയ പണിമുടക്കായതിനാലും പിൻവലിക്കാൻ ഉദ്ദേശ്യവുമില്ല. നിരന്തരം ഹർത്താലിനാൽ പൊറുതിമുട്ടിയ സംസ്ഥാനത്തിനു പണിമുടക്കിൽ പ്രത്യേക ഇളവുമില്ല. ട്രെയിനുകൾ അടക്കം തടയുമെന്നാണ് ഇന്നലെ സമരസമിതി ഭാരവാഹികൾ വ്യക്തമാക്കിയത്.ദേശീയ പണിമുടക്ക് കേരളത്തിൽ സമ്പൂർണമായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി അറിയിച്ചിരുന്നു. കേന്ദ്ര സംസ്ഥാന ജീവനക്കാർ, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികൾ, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, കടകളിലെ ജീവനക്കാർ തുടങ്ങി എല്ലാ തൊഴിൽ മേഖലകളിലുമുള്ളവർ രണ്ടുദിവസം പണിമുടക്കുമെന്നു സമിതി അറിയിച്ചു. പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ തീവണ്ടി തടയൽ സമരമുണ്ടാകും.ശബരിമല തീർഥാടകരെ ബാധിക്കരുതെന്നു നിർദേശിച്ചിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.

Loading comments...