നോക്കിയ ഹാൻഡ്സെറ്റുകളുടെ വിലയിൽ 13,000 രൂപ വരെ ഇളവ്

6 years ago
3

രാജ്യത്തെ മുന്‍നിര സ്മാർട് ഫോൺ വിതരണ കമ്പനിയായ നോക്കിയ ഹാൻഡ്സെറ്റുകളുടെ വില 13,000 രൂപ വരെ കുറച്ചു .

നോക്കിയ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബലാണ് തിരഞ്ഞെടുത്ത മോഡലുകൾക്ക് വില കുറച്ചിരിക്കുന്നത്.11,999 രൂപ വിലയുള്ള നോക്കിയ 3.1 (3ജിബി റാം) ഫോൺ 1000 രൂപ വില കുറച്ച് 10,999 രൂപയ്ക്കാണ് വിൽക്കുന്നത്. മറ്റു ഇളവുകൾ കൂടിയാകുമ്പോൾ 9728 രൂപയ്ക്ക് വരെ ഫോൺ ലഭിക്കും.

നോക്കിയ 5.1 മോഡൽ 1500 രൂപ വില കുറച്ച് 12,999 രൂപയാക്കി .

3 ജിബി റാം, 32 ജിബി സ്റ്റോറേജ്, 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, മീഡിയടെക് എംടി 6755എസ് എസ്ഒസി എന്നിവ നോക്കിയ 5.1 ന്റെ പ്രധാന ഫീച്ചറുകളാണ്. നോക്കിയ 6.1 ന്റെ 3GB/ 32GB, 4GB/ 64GB എന്നീ വേരിയന്റുകള്‍ യഥാക്രമം 1500, 1000 രൂപ വിലകുറച്ച് 13,499 രൂപ, 16,499 രൂപ എന്നിങ്ങനെയാണ് വിൽക്കുന്നത്.
ഇരട്ട സിം, ആൻഡ്രോയ്ഡ് ഒറിയോ, 5.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ, ക്വാൽകം സ്നാപ്ഡ്രാഗൺ 636 എസ്ഒസി എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

അവതരിപ്പിക്കുമ്പോൾ 49,999 രൂപ വിലയുണ്ടായിരുന്ന നോക്കിയ 8 സിറൊക്കോ 36,999 രൂപയ്ക്കാണ് വിൽക്കുന്നത്.

Loading comments...