ചെയർമാൻ മാവോ

6 years ago
29

മികച്ച രാഷ്ട്രതന്ത്രജ്ഞനും, സൈനിക ബുദ്ധിശാലിയും, ദേശത്തിന്റെ രക്ഷകനും ആയി കണക്കാക്കപ്പെടുന്നു

മാവോയിസറ്റ്കളെന്നും മാവോയിസം എന്നും കേട്ടിട്ടുണ്ടാകാം.. എന്നാല്‍ ആരാണ് ഈ മാവോ സേതൂങ്ങ്‌.ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവകാരി, ഗറില്ലാ യുദ്ധതന്ത്രജ്ഞൻ, മാർക്സിസ്റ്റ്‌ ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് മാവോ സേതൂങ്ങ്‌ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ തലവനും ജനകീയ ചൈനയുടെ (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന – പി.ആർ.സി.) സ്ഥാപകനും മുൻ ഭരണാധികാരിയുമായിരുന്നു ഇദ്ദേഹം. മാർക്സിസം-ലെനിനിസത്തിനു നൽകിയ സൈദ്ധാന്തിക സംഭാവനകളും അദ്ദേഹത്തിന്റെ സൈനിക തന്ത്രങ്ങളും ചേർന്ന് മാവോയിസം എന്നറിയപ്പെടുന്നു. ചെയർമാൻ മാവോ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.രണ്ടാം സിനോ-ജാപ്പനീസ് യുദ്ധത്തിൽ ജപ്പാന്റെ കടന്നാക്രമണത്തിനെതിരേ ഒരു ലോംഗ് മാർച്ച് ആഹ്വാനം ചെയ്തുകൊണ്ടാണ് മാവോ, രാഷ്ട്രീയരംഗത്തെ തന്റെ വരവറിയിക്കുന്നത്. പുതിയ ഒരു ഭൂപരിഷ്കരണം മാവോ, ചൈനയിൽ നടപ്പിലാക്കി. അന്യായമായി, കണക്കിലധികം ഭൂമി കൈവശം വെച്ചിരിക്കുന്ന പ്രഭുക്കന്മാരെ മാവോ, ഉന്മൂലനം ചെയ്തു. അവരുടെ ഭൂമി പിടിച്ചെടുത്തു. കർഷകരായ, ആളുകൾക്ക് ഈ ഭൂമി വിതരണം ചെയ്തു. മാവോ ചൈനയുടെ നേതാവായിരിക്കുന്ന കാലത്ത്, ചൈനയിൽ ഒട്ടേറെ വികസനങ്ങൾ നടപ്പിലായി. സാക്ഷരത വർദ്ധിച്ചു, സ്ത്രീകളുടെ അവകാശങ്ങൾ മുമ്പത്തേക്കാളധികം സംരക്ഷിക്കപ്പെട്ടു. തൊഴിലില്ലായ്മ കുറഞ്ഞു വന്നു. പണപെരുപ്പം കുറഞ്ഞു. പൊതുജനാരോഗ്യത്തിന്റെ കാര്യത്തിൽ പുരോഗതി കൈവരിച്ചു. ചുരുക്കത്തിൽ ജീവിതത്തോടുള്ള ജനങ്ങളുടെ പ്രതീക്ഷ വർദ്ധിച്ചു. , മാവോ ഇപ്പോഴും ചൈനയുടെ എക്കാലത്തേയും മികച്ച രാഷ്ട്രതന്ത്രജ്ഞനും, സൈനിക ബുദ്ധിശാലിയും, ദേശത്തിന്റെ രക്ഷകനും ആയി കണക്കാക്കപ്പെടുന്നു. മാവോയിസ്റ്റുകൾ അദ്ദേഹത്തെ അതിലുമുപരിയായി താത്വികാചാര്യനും, കവിയും, ദീർഘദർശിയുമൊക്കെയായി കണക്കാക്കുന്നു.

Loading comments...