ഫോബ്സ് പട്ടികയില്‍ 12 ഇന്ത്യന്‍ കമ്പനികള്‍

6 years ago

ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ കൂട്ടത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍ ഇടം പിടിച്ചത് .

ഫോബ്‌സ് തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ 12 ഇന്ത്യയിലെ കമ്പനികള്‍ ഇടം നേടി . ഇൻഫോസിസ്, ടി.സി.എസ്., ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയവയാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. 250 കമ്പനികളുടെ പട്ടികയാണ് ഫോബ്സ് തയ്യാറാക്കിയിരിക്കുന്നത്.എന്റർടെയ്ൻമെന്റ് ഭീമൻ വാൾട്ട് ഡിസ്‌നിയാണ് പട്ടികയിൽ ഒന്നാമത്. ഹോസ്പിറ്റാലിറ്റി സ്ഥാപനമായ ഹിൽട്ടൺ, ഇറ്റാലിയൻ കാർ നിർമാതാക്കളായ ഫെരാറി എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പട്ടികയിൽ 61 കമ്പനികളും അമേരിക്കയിൽ നിന്നാണ്.
ഇന്ത്യയിലെ ബാങ്കിങ് ആൻഡ് ഫിനാൻസ് മേഖലയിൽനിന്ന് എച്ച്.ഡി.എഫ്.സി. ബാങ്ക് മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. 217-ാം സ്ഥാനത്താണ് എച്ച്.ഡി.എഫ്.സി.2018-ലെ പ്രധാന പത്ത്‌ കമ്പനികളിൽ സാമ്പത്തിക സേവന കമ്പനിയായ വിസ (4), ഡിജിറ്റൽ പേമെന്റ് കമ്പനിയായ പേയ്പാൽ (5), മീഡിയ കമ്പനി നെറ്റ് ഫ്ലിക്സ് (6), സീമെൻസ് (7), ഇന്റർനെറ്റ് റീട്ടെയ്‌ലർ ആമസോൺ ഡോട്ട് കോം (8), മാരിയറ്റ് ഇന്റർനാഷണൽ (9), മാസ്റ്റർകാർഡ് (10) എന്നിവ ഇടംപിടിച്ചിട്ടുണ്ട്.ജപ്പാനിൽനിന്ന് 32 കമ്പനികളും ചൈനയിൽനിന്ന് 13 കമ്പനികളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

Loading comments...