വൈദ്യുതിയിലോടുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന

6 years ago

നാലു വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിരത്തില്‍ ഇറക്കാനാണ് ലക്ഷ്യം

വൈദ്യുതിയിലോടുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കേരള സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനുള്ളിൽ വൈദ്യുതിയിലോടുന്ന രണ്ടു ലക്ഷം ഇരുചക്ര വാഹനങ്ങളും അരലക്ഷം ഓട്ടോറിക്ഷകളും 3000 ബസുകളും നിരത്തിലിറക്കുമെന്ന് സംസ്ഥാന സർക്കാരിന്റെ വൈദ്യുതി വാഹനനയം. നാലു വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിരത്തില്‍ ഇറക്കാനാണ് നയം ലക്ഷ്യമിടുന്നത് .കഴിഞ്ഞ മന്ത്രിസഭായോഗം വൈദ്യുതി വാഹനനയത്തിന് അംഗീകാരം നൽകിയിരുന്നു.ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോൽസാഹിപ്പിക്കാനും നടത്തിക്കൊണ്ടു പോകാനും സാങ്കേതിക ഉപദേശക സമിതിയെ രൂപീകരിക്കാനും തീരുമാനമായി
120 വോൾട്ടിൽ താഴെ ശക്തിയുള്ള ബാറ്ററിയിലോടുന്ന വാഹനങ്ങളെ ലൈറ്റ് ഇലക്ട്രിക് വാഹനങ്ങളായും 500 വോൾട്ടിൽ കൂടുതൽ ഉള്ളതു ഹെവി ഇലക്ട്രിക് വാഹനങ്ങളായും കണക്കാക്കും.

Loading comments...