ജിഎസ്ടി നടപ്പാക്കാൻ സര്‍ക്കാര്‍ ചെലവിട്ടത് 132.38 കോടി രൂപ !

6 years ago
3

ജിഎസ്ടി നടപ്പാക്കുന്നതിനായി രാജ്യത്തൊട്ടാകെ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ടത് 132.38 കോടി രൂപ.

പത്ര ദൃശ്യ മാധ്യമങ്ങള്‍ വഴിയുളള പരസ്യങ്ങള്‍ക്ക് ആവശ്യമായി വന്ന ചെലവുകള്‍ കൂടി ഉള്‍പ്പെട്ട കണക്കുകളാണിത്. ജിഎസ്ടിയുടെ പ്രചാരത്തിനായി അച്ചടി മാധ്യമങ്ങള്‍ വഴി മാത്രം പരസ്യം നല്‍കുന്നതിനായി 126 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ടത്. എന്നാൽ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കാന്‍ ചെലവുകളൊന്നും വന്നിട്ടില്ലെന്നും സര്‍ക്കാര്‍ പറയുന്നത്.വിവരവകാശ നിയമപ്രകാരമുളള ചോദ്യങ്ങള്‍ ഇന്‍ഫോര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നല്‍കിയ മറുപടിയിലാണ് വിവരങ്ങളുള്ളത്. 2017 ജൂലൈ ഒന്നിന് നടപ്പില്‍ വന്ന ജിഎസ്ടിയുടെ ബ്രാന്‍ഡ് അംബാസിഡന്‍ അമിതാഭ് ബച്ചനായിരുന്നു.

Loading comments...