Premium Only Content

ഇന്ധന വില താങ്ങില്ല; സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തുന്നു
ഡീസല്‍ വിലവര്‍ധന താങ്ങാനാവാതെ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ കൂട്ടത്തോടെ സര്‍വീസ് നിര്‍ത്തിവെക്കാനൊരുങ്ങുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം കുറഞ്ഞത് 200 ബസ്സുകളെങ്കിലും ഈ മാസം മുപ്പതോടെ സ്റ്റോപ്പേജ് (താല്‍ക്കാലിക സര്‍വീസ് നിര്‍ത്തിവെക്കല്‍) നല്കി ഓട്ടം നിര്‍ത്തിവെക്കുന്നുണ്ട്. ഇതിനുള്ള അപേക്ഷ ആര്.ടി.ഒ അടക്കമുള്ളവര്‍ക്ക് നല്‍കിക്കഴിഞ്ഞു.ടാക്സ് അടക്കുന്നതിനുള്ള കാലാവധി ഈ മാസം അവസാനിക്കുന്ന ബസ്സുകളാണ് ഓട്ടം നിര്‍ത്തുന്നത്. ദിവസേന ഓടിയാലും മാസാവസാനം വരവില്‍ കവിഞ്ഞ തുക കൈയില്‍നിന്ന് നല്കി ബാധ്യത തീര്‍ക്കേണ്ട അവസ്ഥ വന്നതോടെയാണ് സര്‍വീസ് താത്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുള്ളതെനാണ് വിവരം .ആറു മാസം തികയുമ്പോള്‍ ഡീസല്‍ വില 78 ആയി. ഡീസല്‍ വിലയില്‍ മാത്രം 16 രൂപയുടെ വര്‍ധനവുണ്ടായി. ഇതിനൊപ്പം റോഡുകളുടെ ശോചനീയാവസ്ഥയും യാത്രക്കാരുടെ കുറവും പല ബസ് ഉടമകളെയും സര്‍വീസ് നടത്തിക്കൊണ്ട് പോവാന്‍ കഴിയാത്ത അവസ്ഥയിലെത്തിച്ചു. ഇതോടെയാണ് സര്‍വീസ് താത്കാലികമായി നിര്‍ത്തിവെക്കാന്‍ ധാരണയിലെത്തിയത്. 80 മുതല്‍ 120 ലിറ്റര്‍ വരെ ഡീസലടിക്കുന്ന വണ്ടിക്ക് ഈ ഇനത്തില്‍ മാത്രം 1300 രൂപയോളമാണ് ചിലവ് വര്‍ധിച്ചിട്ടുള്ളത്. യാത്രക്കാരുടെ ഗണ്യമായ കുറവും തിരിച്ചടിയായി. സംസ്ഥാനത്താകെ ഏകദേശം 2500 ബസ്സുകളെങ്കിലും ഇപ്പോള്‍ ഓടാനാവാത്ത അവസ്ഥയിലാണുള്ളത്. അതുകൊണ്ടു തന്നെ ദീര്‍ഘദൂര ബസ്സുകളടക്കം പലതും ട്രിപ്പ് വെട്ടിക്കുറക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
-
1:55
News60
6 years agoടൊയോട്ട കാംറിയുടെ വില 36.95 ലക്ഷം
-
1:34
News60
6 years ago $0.03 earnedഅംബാനി മക്കളുടെ വാഹന വ്യൂഹത്തിന്റെ വില 16 കോടി
20 -
3:07
anweshanam
6 years agoലോകത്തിലെ ഏറ്റവും വില കൂടിയ 20 ഭക്ഷണയിനങ്ങള്‍
61 -
1:30
News60
6 years agoഒരൊറ്റ മീനിന്റെ വില വെറും 22 കോടി മാത്രം..!
-
1:03
News60
6 years agoസംസ്ഥാനത്ത് സര്‍വീസ് നിര്‍ത്തി 794 ബസ്സുകള്‍
8 -
1:01
News60
6 years agoഗൂഗിള്‍ പ്ലസ് സേവനം നിര്‍ത്തുന്നു
-
1:13
News60
6 years ago $0.01 earnedഇന്ധന വിലയ്ക്ക് പരിഹാരമായി മദ്യ നികുതി കൂട്ടുന്നു
22 -
1:22
News60
6 years ago $0.01 earnedപല ഹോം അപ്ലയന്‍സുകളുടെയും വില കൂട്ടുന്നു
4 -
0:51
News60
6 years agoട്രെയിനിലെ ചായക്കും കാപ്പിക്കും വില വര്‍ധിക്കും
1 -
1:21
News60
6 years agoഹർത്താലിൽ ഇനി സ്വകാര്യമുതൽ നശിപ്പിച്ചാലും കുടുങ്ങും